റോഡിന് നാലു കോടി
1511253
Wednesday, February 5, 2025 4:16 AM IST
കാലടി: മഞ്ഞപ്ര പഞ്ചായത്തിലെ മഞ്ഞപ്ര-തവളപ്പാറ-ആനപ്പാറ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുവാന്‍ നാലു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ധനകാര്യവകുപ്പിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭ്യമായതായി റോജി എം. ജോണ്‍ എംഎല്‍എ.
മഞ്ഞപ്ര-തവളപ്പാറ-ആനപ്പാറ റോഡിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ധനകാര്യവകുപ്പിന്റെ സാമ്പത്തിക അനുമതി ലഭ്യമായ സാഹചര്യത്തില്‍ റോഡിന്റെ ഭരണാനുമതി ഉടന്‍ ലഭ്യമാകുമെന്ന് റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു.