യുവാവിനെ ആക്രമിച്ച കേസ്; പ്രതികളെ അറസ്റ്റ് ചെയ്തു
1511250
Wednesday, February 5, 2025 4:16 AM IST
കൊച്ചി: വടുതല റെയില്‍വേ ഗേറ്റിന് സമീപം സിഗ്നല്‍ കാത്തുനിന്ന യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി.
എളമക്കര പുന്നക്കല്‍ നെല്ലിക്കാപ്പിള്ളി എന്‍.എ.അല്‍ത്താഫ് (33), ഇടപ്പള്ളി അഞ്ചുമന ബാലകൃഷ്ണമേനോന് റോഡില്‍ പൂവശേരി പി.എസ്.സുജിത് (40), എളമക്കര പേരണ്ടൂര്‍ മനക്കോടം റോഡില്‍ പുള്ളയാട്ട് പറമ്പില്‍ പി.പി.അഭിജിത്ത് (32) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
മുളവുകാട് സ്വദേശിയായ ഉനേഷ് എന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.