വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1511098
Tuesday, February 4, 2025 10:48 PM IST
മരട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ കൊച്ചുപറന്പിൽ അരുണ്‍ രാജിന്റെ മകൻ കെ.എ. അനന്തു (23) ആണ് മരിച്ചത്. കുന്പളം അരൂർ ഇരട്ടപാലങ്ങളിൽ അരൂർ ഭാഗത്തേക്കുള്ള പാലത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ക്രെയിൻ തട്ടുകയായിരുന്നു. പാലത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന അനന്തുവിനെ മറ്റ് വാഹന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രിയാണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. സംസ്കാരം നടത്തി. അമ്മ: വിനിത. സഹോദരൻ: ആദർശ്.