മീനച്ചിൽ പദ്ധതിയിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ
1511273
Wednesday, February 5, 2025 4:33 AM IST
തിരുമാറാടി: മീനച്ചിൽ പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 1.04 കോടി ചെലവിൽ തിരുമാറാടി പഞ്ചായത്തിൽ നിർമിക്കുന്ന കരിമതിച്ചിറയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ. പദ്ധതിയുമായി ബന്ധപ്പെട്ട പഠനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ പദ്ധതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കെ.എം. മാണി ഊർജിത ജലസേചന പദ്ധതിയായ കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സിസ്റ്റം തിരുമാറാടി പഞ്ചായത്തിൽ ഏഴ്, ഒന്പത് വാർഡുകളിലായി നടപ്പാക്കിവരികയാണ്. തട്ടേക്കാട്ട് ചിറയുടെ പുനർനിർമാണത്തിനും തുക അനുവദിച്ചിട്ടുണ്ട്. കീഴ്ച്ചിറയുടെ നവീകരണവും ഉഴവൂർ തോടിന് ആഴം കൂട്ടലും ഇതോടൊപ്പം നടപ്പാക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, മുൻ എംഎൽഎ എം.ജെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, അനിത ബേബി, രമ എം. കൈമൾ, സി.ടി. ശശി,
ലളിത വിജയൻ, സുനി ജോണ്സണ്, ആതിര സുമേഷ്. സി.വി. ജോയ്, അലീസ് ബിനു, കെ.കെ. രാജകുമാർ, ബീന ഏലിയാസ്, അനിൽ ചെറിയാൻ, ടി.കെ. ജിജി, ജിനു അഗസ്റ്റിൻ, തോംസണ് ജേക്കബ്, ജേക്കബ് ജോണ്, ബാബു ജോസഫ്, പി.ആർ. സജീവൻ, കോശി തുടങ്ങിയവർ പ്രസംഗിച്ചു.