മിഹിറിന്റെ ആത്മഹത്യ: കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
1511237
Wednesday, February 5, 2025 4:00 AM IST
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക, പ്രതികളെ സംരക്ഷിക്കുന്ന സ്കൂള്‍ മാനേജ്മെന്റിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തമ്പി സുബ്രഹ്മണ്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംഘർഷത്തിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.