വീട്ടിൽനിന്നു ബൈക്ക് മോഷ്ടിച്ചു
1511259
Wednesday, February 5, 2025 4:23 AM IST
മരട്: വീടിന് മുൻവശത്തിരുന്ന ബൈക്ക് മോഷണം പോയി. നെട്ടൂർ നടുവിലവീട്ടിൽ മൻസൂറിന്റെ കറുത്ത നിറത്തിലുള്ള യമഹ എഫ്സി ബൈക്കാണ് മേഷ്ടാക്കൾ കൊണ്ടുപോയത്. നെട്ടൂർ മഹല്ല് ഓഡിറ്റോറിയത്തിന് സമീപം മൻസൂർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ബൈക്ക് നഷ്ടപ്പെട്ടത്.
ഫെബ്രുവരി രണ്ടിന് പുലർച്ചെ രണ്ടിനു ശേഷമാണ് സംഭവം. പനങ്ങാട് പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മാസ്ക് വെച്ച് മുഖം മറച്ച രണ്ട് യുവാക്കൾ ബൈക്ക് കൊണ്ടുപോകുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.