മാലിന്യമുക്തം നവകേരളം; വാരപ്പെട്ടിയിൽ കവലകൾ ഹരിതമാകുന്നു
1511277
Wednesday, February 5, 2025 4:43 AM IST
കോതമംഗലം: നവകേരളം കർമ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്തം നവകേരളം വൃത്തിയുള്ള വാരപ്പെട്ടി പദ്ധതി ലക്ഷ്യം കൈവരിക്കാനായി നടത്തുന്ന പ്രവർത്തനങ്ങളിൽ കവലകൾ ഹരിതമാക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി സമൂഹം, ഹരിത കർമ സേനാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റു സന്നദ്ധ പ്രവർത്തകർ ഒത്തുകൂടി വാരപ്പെട്ടി കവലയിൽ ശുചീകരണം നടത്തുകയും ചെടിച്ചട്ടികൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് വാരപ്പെട്ടി കവല ഹരിത കവലയായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു.
എം.എസ്. ബെന്നി, കെ.എം. സയ്യിദ്, ബേസിൽ യോഹന്നാൻ, കെ.കെ. ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബെസി, എൻ.ആർ. സജീവൻ, ഇ.എം. റഹീം, എം.എം. ഷംസുദ്ദീൻ, അനില ബേബി, കെ.കെ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.