മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡ് : മേരിക്കുട്ടി ചാക്കോ യുഡിഎഫ് സ്ഥാനാർഥി റീന ഷെരീഫ് : എൽഡിഎഫ് സ്ഥാനാർഥി
1511274
Wednesday, February 5, 2025 4:33 AM IST
മുവാറ്റുപുഴ: നഗരസഭ പതിമൂന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മേരിക്കുട്ടി ചാക്കോയെ (ഷീബ) പ്രഖ്യാപിച്ചു. മുൻ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. സലിം യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോണ്‍ഗ്രസ് വാർഡ് പ്രസിഡന്റ് കെ.പി. ഷാനു അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, കെ.എം. അബ്ദുൽ മജീദ്, പി.എം. അമീറലി, പി.എ. ബഷീർ, കെ.എ. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, സാജൻ പിട്ടാപ്പിള്ളി, മുസ്തഫ കമാൽ, അബു മുണ്ടാട്ട്, എൻ.പി. ജയൻ, എസ്. മജീദ്, സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ എന്നിവർ പ്രസംഗിച്ചു.
എസ്. മജീദ് -ചെയർമാൻ, എൻ.പി. ജയൻ -ജനറൽ കണ്‍വീനർ, എം.എസ്. രഘുനാഥ് -സെക്രട്ടറി, ഷഫീക് മുഹമ്മദ്-ട്രഷറർ എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥയാണ് മേരിക്കുട്ടി ചാക്കോ. യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ (ഷീബ) യുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ 9.30ന് കിഴക്കേക്കര ഗവ. ഹൈസ്കൂൾ ജംഗ്ഷനിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സ്ഥാനർത്ഥിയായി റീന ഷെരീഫ് മത്സരിക്കും. വാർഡിലെ സജീവ കുടുംബശ്രീ പ്രവർത്തകയും കിഴക്കേക്കര മഹിളാ സമാജം ട്രഷററുമാണ് റീന ഷെരീഫ്.