ജി. സ്മാരക പുരസ്കാരം പി.എഫ്. മാത്യൂസിന് സമ്മാനിച്ചു
1511266
Wednesday, February 5, 2025 4:33 AM IST
കാക്കനാട്: തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ജി. സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസിന് സമ്മാനിച്ചു.
കാക്കനാട് മാവേലിപുരം ഓണംപാർക്കിൽ നടന്ന ജി. അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത നിരൂപകനും സാഹിത്യകാരനും ഭാഷാഗവേഷകനുമായ ഡോ. ജോർജ് ഇരുമ്പയമാണ് പുരസ്കാരസമർപ്പണം നടത്തിയത്.
എ.സി.കെ. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.