നൂറോളം കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
1511275
Wednesday, February 5, 2025 4:33 AM IST
കോതമംഗലം: കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും വനിതാ വിംഗും ചേർന്ന് മാമലക്കണ്ടം മേട്നപ്പാറ ആദിവാസി ഗ്രാമത്തിലെ നൂറോളം കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും വിതരണം ചെയ്തു. മേട്നപ്പാറ ആദിവാസി ഊരിലെ കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ജിജി എളൂർ വിതരണോദ്ഘാടനം നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുകൾ യൂണിറ്റ് പ്രസിഡന്റ് ടി.ബി. നാസർ അധ്യക്ഷത വഹിച്ചു. കുട്ടന്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് മുഖ്യപ്രഭാഷണം നടത്തി. കരിമുകൾ യൂണിറ്റ് ജനറൽ സെക്രട്ടറി പി.എ. ജമാൽ, വനിതാ വിംഗ് ജനറൽ സെക്രട്ടറി അൻസിയ ഷമീർ, യൂണിറ്റ് വൈസ് പ്രസിഡന്റ് ശശിധരൻ പിള്ള, റംല റഫീക്ക്, ലിമാറ റഹീം, ഊര് മൂപ്പൻ രാജു മണി, വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടന്പുഴ യൂണിറ്റ് പ്രസിഡന്റ് കെ. എൽദോസ്, സെക്രട്ടറി പി. അനിൽ എന്നിവർ പങ്കെടുത്തു.
തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ ആരംഭിച്ചു
കൊച്ചി: ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജ് സംഘടിപ്പിക്കുന്ന പരിപാടികളിലെ നാഴികക്കല്ലായ തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തെയും തൊഴില്‍ വ്യാവസായിക മേഖലകളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയില്‍ വിവിധമേഖലകളിലെ വിഷയവിദഗ്ധര്‍ തൊഴില്ദായകര്, വ്യവസായ സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നൂതന ശാസ്ത്ര സാങ്കേതിക ആശയങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കും.
തിരിച്ചറിയല്‍ കാര്‍ഡുകളുള്ള സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് 100രൂപ പ്രവേശനഫീസും പ്ലാനിറ്റോറിയം ഫീസ് 50 രൂപയുമാണ്. എക്സ്പോ ഇന്ന് സമാപിക്കും.