സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം
1511261
Wednesday, February 5, 2025 4:23 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ത്രീ സംഘടനയായ വൈഡ്സിന്റെ നേതൃത്വത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കേശദാനവും സദ്ഗമയ വിദ്യാധിനി രണ്ടാംഘട്ട സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും നടത്തി. വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിക് ആന്‍ഡ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ചിത്രതാര കാന്‍സർരോഗ ബോധവത്കരണ ക്ലാസും കേശദാന ഉദ്ഘാടനവും നടത്തി.
കൊച്ചി രൂപത വികാര്‍ ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിച്ചു. അഞ്ഞൂറോളം വരുന്ന യുവതി യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ കാന്‍സര്‍ രോഗികള്‍ക്കായി വിഗ് നിര്‍മിക്കുന്നതിന് മുടി നല്കി.
യോഗത്തില്‍ എംബിബിഎസ്, എംഡി വിദ്യാര്‍ഥികള്‍ക്കായി സദ്ഗമയ വിദ്യാനിധി രണ്ടാംഘട്ട സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം കെ.ജെ. മാക്സി എംഎല്‍എ നിര്‍വഹിച്ചു. കൊച്ചി കോര്പറേഷന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ, കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ജെയ്ഫിന് ദാസ് കട്ടികാട് എന്നിവര്‍ പ്രസംഗിച്ചു.