ചെറായി പൂരത്തിനു കൊടിയേറി
1511267
Wednesday, February 5, 2025 4:33 AM IST
ചെറായി: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ പൂരത്തിനു പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റി. 11 തൈപൂയ അഭിഷേകം. 12 നാണ് പൂരം. 15 ഗജവീരൻമാർ അണിനിരക്കും.
രാവിലെ 8.15 ന് തിടമ്പേറ്റൽ ചടങ്ങ്. 8.30 ന് ശ്രീബലി, വൈകീട്ട് മൂന്നിനു പകൽപൂരം, കുടമാറ്റം.വൈകിട്ട് 6.30ന് കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് വർണക്കാഴ്ച്ച . 13ന് പുലർച്ചെ ആറാട്ട് ,തുടർന്ന് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.