കൊ​ച്ചി: ഭാ​ര​തീ​യ സാ​ഹി​ത്യ പ്ര​തി​ഷ്ഠാ​ന്‍ കൊ​ച്ചി​യും മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹി​ന്ദി വ​കു​പ്പും ചേ​ര്‍​ന്ന് ഇ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ തീ​യ​തി​ക​ളി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​സ്ഥി​തി വി​മ​ര്‍​ശം: സാ​ഹി​ത്യ, ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര​ത​ല​ങ്ങ​ളി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ സി.ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ധാ പ​ട്ക​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ഴു​ത്തു​കാ​ര​ന്‍ ജി. ​മ​ധു​സൂ​ദ​ന​ന്‍, പ്ര​ഫ​സ​ര്‍ എം. ​തോ​മ​സ് മാ​ത്യു, ആ​ഷാ മേ​നോ​ന്‍, ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡോ. ​കെ. വ​ന​ജ, ദി​നേ​ശ് കു​മാ​ര്‍ മാ​ലി, കെ. ​സ​ഹ​ദേ​വ​ന്‍, അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍, ഡോ. ​ടി.വി. ​സ​ജീ​വ്, ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ക്കും.