വടക്കൻ മേഖലാ മഞ്ഞിനിക്കര തീർഥയാത്ര തുടങ്ങി
1511256
Wednesday, February 5, 2025 4:23 AM IST
തൃപ്പൂണിത്തുറ: മഞ്ഞിനിക്കരയിലെ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കലേയ്ക്കുള്ള വടക്കൻ മേഖലാ മഞ്ഞിനിക്കര തീർഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളിയിൽ നിന്നാരംഭിച്ചു.
നടമേൽ പള്ളി വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ കൊള്ളന്നൂർ, ഫാ. സ്ലീബാ കളരിക്കൽ, ഫാ. ഷിബിൻ പെരുമ്പാട്ട്, ഫാ. ജോണി തുരുത്തിയിൽ എന്നിവർ വിശുദ്ധ സ്ലീബായും പാത്രിയർക്കാ പതാകയും ആശീർവദിച്ച് തീർഥയാത്രയ്ക്ക് തുടക്കം കുറിച്ചു.
ട്രസ്റ്റിമാരായ മാത്യു പോൾ, ബെന്നി ഐസക്, തീർഥയാത്ര കൺവീനർ റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി. മലബാർ ഭദ്രാസനത്തിൽ നിന്നുമാരംഭിച്ച പാത്രിയർക്കാ പതാക പ്രയാണത്തെ നടമേൽ പള്ളിയിൽ സ്വീകരിച്ചു. പാത്രിയർക്കാ പതാകയും പ്രധാന രഥവും നടമേൽ പള്ളിയിൽ നിന്നുമാണ് ആരംഭിച്ചത്.