കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1511252
Wednesday, February 5, 2025 4:16 AM IST
നെടുമ്പാശേരി: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി ചെറിയ വാപ്പാലശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
നെടുമ്പാശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതക ശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
2020 ൽ നെടുമ്പാശേരി കയ്യാലപ്പടി പഴംചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.