കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി
1511283
Wednesday, February 5, 2025 4:43 AM IST
കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ ആബോ പിതാവിന്റെയും കടമറ്റത്ത് പൗലോസ് കത്തനാരുടെയും പെരുന്നാളിന് കൊടിയേറി. പെരുന്നാളിനും പുനരുദ്ധരിച്ച ദൈവാലയത്തിന്റെ കൂദാശയ്ക്കും വികാരി ഫാ. സണ്ണി വർഗീസ് പുന്നച്ചാലിൽ കൊടിയേറ്റി. സഹവികാരി ഫാ. എൽദോ മത്തായി കിഴക്കേകുടിയിൽ, ട്രസ്റ്റിമാരായ സോജൻ മറ്റത്തിൽ, സി.കെ. പൗലോസ് ചിറക്കരമറ്റത്തിൽ, സെക്രട്ടറി ജോയ് ജോസഫ് ഇലഞ്ഞികുഴിയിൽ എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ ഏഴിന് പോയോടം പള്ളിയിൽ നമസ്കാരം, 7.30ന് കുർബാന, വൈകിട്ട് അഞ്ചിന് പോയോടം പള്ളിയിൽ ഇടവക സംഗമം, 6.30ന് നമസ്കാരം, 7.15ന് സുവിശേഷ പ്രസംഗം, എട്ടിന് കുടുംബ യൂണീറ്റുകളുടെ കലാപരിപാടികൾ, ഒൻപതിന് ആശിർവാദം, സ്നേഹവിരുന്ന്. നാളെ രാവിലെ ഏഴിന് പോയോടം പള്ളിയിൽ നമസ്കാരം, എട്ടിന് മൂന്നിന്മേൽ കുർബാന, പ്രസംഗം, പ്രാർഥന, ആശിർവാദം, തുടർന്ന് വലിയ പള്ളിയിൽ വൈകിട്ട് മൂന്നിന് മേമ്പൂട്ട് തുറക്കൽ,
5.30ന് പരിശുദ്ധ കാതോലിക്ക ബാവാക്ക് സ്വീകരണം, ആറിന് കൊടിമരം കൂദാശ, 6.30ന് നമസ്കാരം, 7.30ന് ദേവാലയ കൂദാശ, എട്ടിന് പ്രസംഗം, 8.45ന് പ്രദക്ഷിണം, ആശിർവാദം, കരിമരുന്ന് പ്രയോഗം. ഏഴിന് രാവിലെ 6.30ന് നമസ്കാരം, ഏഴിന് കുർബാന , തുടർന്ന് വലിയ പള്ളിയിൽ 7.30ന് നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന, പ്രാർഥന, 10.30ന് പ്രദക്ഷിണം,11.30ന് ശ്ലൈഹീക വാഴ്വ്,12ന് പൊതുസമ്മേളനം, പാച്ചോർ നേർച്ച, ലേലം, ഉച്ചയ്ക്ക് രണ്ടിന് കൊടിയിറക്ക്.