കേന്ദ്ര ബജറ്റിനെതിരെ സിപിഐ പ്രതിഷേധം
1511278
Wednesday, February 5, 2025 4:43 AM IST
പിറവം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചും ജനവിരുദ്ധ ദേശവിരുദ്ധ ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. സുഗതൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജിൻസൺ വി. പോൾ അധ്യക്ഷത വഹിച്ചു.