ഇ-ചെല്ലാൻ അദാലത്ത് തുടങ്ങി
1511269
Wednesday, February 5, 2025 4:33 AM IST
ആലുവ: മോട്ടോർ വാഹനവകുപ്പും പോലീസും സംക്തമായി സംഘടിപ്പിച്ച ത്രിദിന ഇ-ചെല്ലാൻ അദാലത്ത് ആർടി ഓഫീസിൽ ആരംഭിച്ചു. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പോലീസും മോട്ടോർ വാഹന വകുപ്പും ചുമത്തിയ പിഴകൾ കോടതിയിൽ ഇരിക്കുന്ന ചെല്ലാനുകൾ എന്നിവയാണ് തീർപ്പാക്കുന്നത്.
നാളെ അദാലത്ത് അവസാനിക്കുമെന്ന് ആലുവ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ.എസ്. ബിനേഷ്. അറിയിച്ചു.