മലയാളി കുത്തേറ്റ് മരിച്ചനിലയിൽ
1511100
Tuesday, February 4, 2025 10:48 PM IST
മൂവാറ്റുപുഴ: സൗദി റിയാദ് ഷുമൈസിയിൽ കിടപ്പുമുറിയിൽ മലയാളിയെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ കാലാന്പൂർ ഇലഞ്ഞായിൽ ഷമീർ അലിയാരെ (47)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വാഹനവും മൊബൈൽ ഫോണും ലാപ്ടോപ്പും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീർ അലിയാർ മുറിയിലെത്തിയിട്ടും പിന്നീട് വിവരമില്ലാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു.
അപ്പോഴാണ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. മൊബൈൽ ഫോണ് വില്പന ശാലയിലായിരുന്നു ഷമീറിന്റെ ജോലി. കെഎംസിസി എറണാകുളം എക്സിക്യൂട്ടീവംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ആശുപത്രിയിൽ. ഭാര്യ: സമീറ (നഴ്സ്).