കോതമംഗലത്തുനിന്ന് മഞ്ഞിനിക്കര തീർഥയാത്ര ആരംഭിച്ചു
1511276
Wednesday, February 5, 2025 4:43 AM IST
കോതമംഗലം: മഞ്ഞിനിക്കരയിൽ കബറടങ്ങിയ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിന് മുന്നോടിയായി കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽനിന്നും കാൽനട തീർഥയാത്ര ആരംഭിച്ചു. ഹൈറേഞ്ചിലെ വിവിധ പള്ളികളിൽനിന്ന് എത്തിച്ചേർന്ന തീർഥാടകരും യാത്രയിൽ പങ്കുചേർന്നു.
മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി ബാവയുടെ ഛായചിത്രത്തിൽ ഹാരമണിയിച്ചു. സഹവികാരിമാരായ ഫാ. സാജു കുരിക്കാപ്പിള്ളിൽ, ഫാ. ഏലിയാസ് പൂമറ്റം, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ട്രസ്റ്റിമാരായ എബി ചേലാട്ട്, കെ.കെ. ജോസഫ്, സലിം ചെറിയാൻ, പി.ഐ. ബേബി, റോയി എം. ജോർജ്,
ടി.യു. കുരുവിള, കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, ബാബു മാത്യു, കെ.എ. എൽദോസ്, കെ.സി. എൽദോ, ജയിൻ കെ. പോൾ, സി.ഐ. റോയി, പി.സി. ജോർജ് എന്നിവർ പങ്കെടുത്തു. ഫാ. ബിജോ കാവാട്ട്, ഫാ. റെജി പാലക്കാടൻ എന്നിവർ യാത്രയെ അനുഗമിച്ചു.