കുസാറ്റ് വിദ്യാർഥികളുടെ പ്രതിഷേധം അവസാനിച്ചു
1511257
Wednesday, February 5, 2025 4:23 AM IST
കളമശേരി: കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി (കുസാറ്റ്) വിദ്യാർഥികൾ രണ്ടു ദിവസമായി നടത്തിവന്ന പ്രതിഷേധ സമരം ഇന്നലെ അവസാനിപ്പിച്ചു. തിങ്കളാഴ്ചയും ഇന്നലെയുമായാണ് ഈ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും സമരത്തിനിറങ്ങിയത്.
ഹോസ്റ്റലിൽ കയറുന്നതിനുള്ള അവസാന സമയം രാത്രി 11ൽ നിന്ന് പത്താക്കി കുറച്ചതിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കൂടിയാലോചിക്കാതെയാണ് സമയം മാറ്റിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
ഇന്നലെ അഡ്മിനിസ്ട്രേറ്റീവിന് ഓഫീസിനു മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്. വിദ്യാർഥികളെ വിസി ചർച്ചക്ക് വിളിച്ചു. പ്രശ്നം സിൻഡിക്കേറ്റിന് വിടാമെന്ന വിസിയുടെ ഉറപ്പിന്മേൽ വിദ്യാർഥികൾസമരം അവസാനിപ്പിക്കുകയായിരുന്നു.