അങ്കമാലി കെഎസ്ആര്‍ടിസി യാര്‍ഡ് നിര്‍മാണോദ്ഘാടനം നടത്തി
1511262
Wednesday, February 5, 2025 4:23 AM IST
അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ യാര്‍ഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍മാണോദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍നിന്നും 30 ലക്ഷം രൂപ ചിലവഴിച്ചാണ് യാര്‍ഡ് നവീകരിക്കുന്നത്. ബാക്കി തുക സര്‍ക്കാര്‍ അനുവദിക്കണെമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിനി മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ അഡ്വ. ഷിയോ പോള്‍, മാത്യു തോമസ്, റെജി മാത്യു, റീത്താപോള്‍, സാജു നെടുങ്ങാടന്‍, ബാസ്റ്റിന് പാറയ്ക്കല്‍, ജെസ്മി ജിജോ,
കെ.എസ്.ആര്.ടി.സി സൂപ്രണ്ട് ജാന്‍സി വര്‍ഗീസ്, അഡ്വ. കെ.എസ്. ഷാജി, യുണിയന്‍ നേതാക്കളായ ബാബു സാനി, പി.ആര്. രഘു, മുഹമ്മദ് സിദ്ധിഖ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയര്‍ പ്രിന്‍സ് വര്‍ഗീസ്, ഓവര്‍സിയര്‍ സൗമ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.