ബസിൽ സ്കൂട്ടർ തട്ടി മധ്യവയസ്കന് ഗുരുതര പരിക്ക്
1511286
Wednesday, February 5, 2025 4:45 AM IST
കൂത്താട്ടുകുളം: വടകര റോഡിൽ പൈറ്റക്കുളം കവലയ്ക്ക് സമീപം കെഎസ്ആർടിസി ബസിൽ സ്കൂട്ടർ തട്ടി മധ്യവയസ്കന് ഗുരുതര പരിക്ക്. മണ്ണത്തൂർപീടികയിൽ ഷിബു കുഞ്ഞപ്പനാ(50)ണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. വടകര ഭാഗത്തുനിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മുന്പിൽ ഉണ്ടായിരുന്ന വാഹനത്തെ മറികടന്ന് പോകുന്നതിനിടെ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിൽനിന്നു തെറിച്ചു വീണ ഷിബുവിനെ സമീപവാസികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.