ജല അഥോറിറ്റി കണക്ഷൻ വിച്ഛേദിച്ചു; ബസ് സ്റ്റാൻഡിലെ ശുചിമുറി പൂട്ടി
1511272
Wednesday, February 5, 2025 4:33 AM IST
മൂവാറ്റുപുഴ: പണം അടയ്ക്കാത്തതിനെതുടർന്ന് ജല അഥോറിറ്റി കണക്ഷൻ വിച്ഛേദിച്ചതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർ ഉപയോഗിക്കുന്ന ശുചിമുറിയാണ് അടച്ചത്.
നിരവധി പേർ എത്തുന്നതാണ് മാർക്കറ്റ് ബസ് സ്റ്റാൻഡ്. ശുചിമുറി സൗകര്യം ഇല്ലാത്തതുമൂലം ബസ് ജീവനക്കാരിൽ പലരും സമീപത്തെ നെഹ്റു പാർക്കിൽ അവസാനിപ്പിക്കുകയാണ്.
ശുചിമുറി കരാറുകാരൻ ജല അഥോറിറ്റിയിൽ പണം അടയ്ക്കാത്തതാണ് വെള്ളം മുടങ്ങാൻ കാരണമെന്നാണ് അറിയുന്നത്. ഇവിടെ മാലിന്യവും കൂട്ടി ഇട്ടിരിക്കുകയാണ്. ഇതുമൂലം അസഹനീയമായ ദുർഗന്ധമാണ് പരിസരത്ത്.