പഴങ്ങനാട് സമരിറ്റൻ ആശുപത്രി ദിനാഘോഷം
1511254
Wednesday, February 5, 2025 4:16 AM IST
പഴങ്ങനാട് : പഴങ്ങനാട് സമരിറ്റൻ ആശുപത്രി 56-ാമത്ആശുപത്രി ദിനാഘോഷ സമ്മേളനം എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ട് ഡോ വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. എസ്ഡി വികാർ ജനറൽ സിസ്റ്റർ സിസിൽ ജോസ് അധ്യക്ഷത വഹിച്ചു. നടി ഡോ. വിനയ എസ്മി(എസ്,കെ.ജെ ടാൽക്സ്) ആശുപത്രി ദിന സന്ദേശം നൽകി.
പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി റവ. ഡോ. പോൾ കൈപ്രമ്പാടൻ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ, ജാർവീസ് രാജു, ജോർജിന എം. ജോർജ് (നഴ്സിംഗ് സൂപ്രണ്ട്, സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ) സെന്റ് അഗസ്റ്റിൻസ് പള്ളി പാരീഷ് വൈസ് ചെയർമാൻ സജി പോൾ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ആശുപത്രി ഡയറക്ടർ സിസ്റ്റർ താരക സ്വാഗതവും സിസ്റ്റർ ജോസ്ലെറ്റ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ) കൃതജ്ഞയും പറഞ്ഞു. തുടർന്ന് നഴ്സിംഗ് ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.