തൊഴിൽ പരിശീലനത്തിന് രണ്ടു ലക്ഷവും കംപ്യൂട്ടറുകളും കൈമാറി
1511281
Wednesday, February 5, 2025 4:43 AM IST
മൂവാറ്റുപുഴ: പോത്താനിക്കാട് വൊക്കേഷണൽ ട്രെയിംനിംഗ് കം പ്രൊഡക്ഷൻ സെന്ററിലെ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിലെ കാഴ്ചാപരി മിതിയുള്ള വനികളുടെ തൊഴിൽ പരിശീലനത്തിനായി രണ്ടു ലക്ഷം രൂപയുടെ ചെക്കും അഞ്ച് കംപ്യൂട്ടറുകളും കൈമാറിയ ശേഷം നടന്ന യോഗം കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ മാണി വിതയത്തിൽ, കെഎഫ്ബി സെക്രട്ടറി പി. ജയരാജ്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ഷാജി മുഹമ്മദ്, അനീഷ് എം. മാത്യു,
കേരള ബാങ്ക് റീജണൽ മാനേജർ ഡോ. എൻ. അനിൽകുമാർ, ട്രയിനിംഗ് സെന്റർ പ്രിൻസിപ്പൽ ഇ.പി. ജിഷ എന്നിവർ പ്രസംഗിച്ചു.