വായനാ വസന്തം പദ്ധതി ഉദ്ഘാടനം
1511271
Wednesday, February 5, 2025 4:33 AM IST
കോതമംഗലം: വായനാ വസന്തം എന്ന പേരിൽ ലൈബ്രറി കൗണ്‍സിൽ നടപ്പാക്കുന്ന പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയുടെ കോഴിപ്പിള്ളി മേഖലാതല ഉദ്ഘാടനം നടന്നു. കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി കോഴിപ്പിള്ളി കാട്ട്രുകുടിയിൽ ചാക്കോയ്ക്ക് പുസ്തകം നൽകി ലൈബ്രറി സെക്രട്ടറിയും വാരപ്പെട്ടി പഞ്ചായത്തംഗവുമായ ബേസിൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം.വി. ഗോപി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം ഷാജു ലൂക്കോസ്, സേവി മങ്ങാട്ട്, ബാബു മാലിയിൽ, പി.എ. പൗലോസ്, സി.എ. മാത്യു, റോയി പി. ചാക്കോ, ടി.പി. ഇമ്മാനുവൽ, കെ.സി. പൗലോസ്, സി.കെ. ബേബി, ലൈബ്രേറിയൻ സജിത ഗോപി, ഷേർലി മാത്യു, റീത്ത ജോണ്‍ എന്നിവർ പ്രസംഗിച്ചു.