വിസാറ്റിൽ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ സെൽ ഉദ്ഘാടനം
1511280
Wednesday, February 5, 2025 4:43 AM IST
ഇലഞ്ഞി: കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ വിസാറ്റ് എൻജിനീയറിംഗ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ സെല്ലുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കോളജുകളിൽ നൈപുണ്യ വികസനം നൽകുന്നതിന് കെൽട്രോണ്‍ നടത്തുന്ന നൈപുണ്യ വികസന സംവിധാനമാണ് ഐഐഐ സെന്റർ.
ആഡ് ഓണ്‍ കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, ഇന്റേണ്‍ഷിപ്പ്, ലൈവ് പ്രോജക്ട് എന്നീ പ്രോഗ്രാമുകളിലൂടെ വിദ്യാർഥികളെ അവരുടെ കോഴ്സുകൾ പൂർത്തിയാക്കുന്പോൾ തന്നെ ഇൻഡസ്ട്രി റെഡി പ്രോഡക്ടുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കെൽട്രോണ്‍ ടെക്നിക്കൽ ഡയറക്ടർ ഡോ. എസ്. വിജയൻ പിള്ള വിശിഷ്ടാതിഥിയായിരുന്നു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. കെ. ദിലീപ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. അനൂപ്, ഡോ. രാജു മാവുങ്കൽ, പിആർഒ ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി. മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും വയോധികയായ വിദ്യാർഥിനി തങ്കമ്മയേയും ചടങ്ങിൽ ആദരിച്ചു.