ഫോർ എവർ യംഗ് കൂട്ടായ്മ തുടങ്ങി
1508261
Saturday, January 25, 2025 4:22 AM IST
കൊച്ചി: മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനുള്ള "ഫോർ എവർ യംഗ്' കൂട്ടായ്മയുടെ ഉദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു.
കോ-ഓർഡിനേറ്റർ നസീമ മജീദ് അധ്യക്ഷത വഹിച്ചു. ശ്രീരാജ് നായർ, കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയർ മാനേജിംഗ് അലക്സ് ജോസഫ്, രാമചന്ദ്രൻ, ബി. ശ്രീകുമാർ, കെ. ചന്ദ്രദാസ്, എ.ബി. നന്ദകുമാർ, കെ.വി. സുഗതൻ എന്നിവർ പ്രസംഗിച്ചു.