സോളാർ പാനൽ സ്ഥാപിക്കവെ താഴേക്കു വീണ് യുവാവ് മരിച്ചു
1508102
Friday, January 24, 2025 10:39 PM IST
ആലുവ: എടയാർ വ്യവസായ മേഖലയിൽ സ്വകാര്യ കന്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.
ഏലൂർ വടക്കുംഭാഗം മണലിപ്പറന്പിൽ വീട്ടിൽ ഉണികൃഷ്ണന്റെ മകൻ എം.യു. നിഖിൽ (31) ആണ് മരിച്ചത്.എടയാർ എക്സ് ഇന്ത്യ കന്പനിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ആദ്യം പാതാളം ഇഎസ്ഐ ആശുപത്രിയിലും പിന്നീട് ആസ്റ്റർ മെഡ്സിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: സനജ. ഭാര്യ: ലക്ഷ്മി. മകൾ: നന്ദന.