യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ ആൾ പിടിയിൽ
1497133
Tuesday, January 21, 2025 7:13 AM IST
പെരുമ്പാവൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദി(44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലതവണ പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് 17 ലക്ഷം രൂപ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പ്രതിക്കെതിരേ കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ മറ്റു കേസുകളും നിലവിലുണ്ട്. സിഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.