കൊ​ച്ചി: ടാ​ര്‍ ചെ​യ്ത് ഒ​രു പ​ക​ല്‍ അ​വ​സാ​നി​ക്കും മു​ന്‍​പ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ല്‍ നി​റ​ഞ്ഞു. ഇ​എ​സ്‌​ഐ - സെ​മി​ത്തേ​രി മു​ക്ക് റോ​ഡി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് റോ​ഡ് ടാ​ര്‍ ചെ​യ്ത​ത്.

ഇ​എ​സ്‌​ഐ മു​ത​ല്‍ പോ​ള്‍ ആ​ബ്രോ റോ​ഡ് വ​രെ​യു​ള്ള ഭാ​ഗം പൂ​ര്‍​ണ​മാ​യും ശേ​ഷി​ക്കു​ന്ന ഭാ​ഗം ഭാ​ഗി​ക​മാ​യു​മാ​ണ് ടാ​ര്‍ ചെ​യ്ത​ത്. പൂ​ര്‍​ണ​മാ​യും ടാ​ര്‍ ചെ​യ്ത ഭാ​ഗ​ത്താ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. 24 മ​ണി​ക്കൂ​ര്‍ പൂ​ര്‍​ത്തി​യാ​കും മു​ന്‍​പ് വെ​ള്ളം റോ​ഡി​ല്‍ നി​റ​ഞ്ഞ​തി​നാ​ല്‍ ടാ​ര്‍ ചെ​യ്ത​ത് ഇ​ള​കി​പ്പോ​യേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.