നെല്ലാടിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു
1497116
Tuesday, January 21, 2025 7:13 AM IST
കോലഞ്ചേരി: മഴുവന്നൂർ മണ്ഡലത്തിലെ നെല്ലാടിൽ ആരംഭിച്ച കോൺഗ്രസ് ഭവൻ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രവികുമാർ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, എം.ടി. ജോയി, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടയ്ക്കാലി, ബ്ലോക്ക് പ്രസിഡന്റ് കെ.വി.എൽദോ, മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു, റിസൺ സ്കറിയ, ജൈസൽ ജബ്ബാർ, എം.ടി. തങ്കച്ചൻ, എം.എസ്. ഭദ്രൻ, അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ, അനു ഇ. വർഗീസ്, ലോഹിതാക്ഷൻ നായർ, വി.കെ. ജോൺ, സാജു പുന്നയ്ക്കൽ, സീനായി പോൾ, മാത്യു വി. ദാനിയേൽ, ജോസ് കെ. ചാക്കോ, രജിൻ രവി, സീബ വർഗീസ്, സി.ടി. ഷാബു എന്നിവർ പ്രസംഗിച്ചു.