സൽമ പരീത് കുട്ടന്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1497117
Tuesday, January 21, 2025 7:13 AM IST
കോതമംഗലം: യുഡിഎഫ് ഭരിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സല്‍മ പരീത് വിജയിച്ചു. എതിര് സ്ഥാനാർഥി സിപിഐയില്‍ നിന്നുള്ള ഡെയ്സി ജോയി മൂന്നുവോട്ടിനാണ് പരാജയപ്പെട്ടത്. ഇരു മുന്നണിയില്‍നിന്ന് ഓരോ അംഗങ്ങള്‍ വീതം എത്തിയില്ല. ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഏഴും അംഗങ്ങള്‍ വീതമാണുള്ളത്. സല്മയ്ക്ക് ഒന്‍പത് വോട്ടും ഡെയ്സിക്ക് ആറുവോട്ടുമാണ് ലഭിച്ചത്.
കോണ്‍ഗ്രസിലെ മുന്‍ ധാരണപ്രകാരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന മേരി കുര്യാക്കോസ് രാജിവച്ച ഒഴിവിലേക്കാണ് ഭരണസമിതിയുടെ അവസാന വര്‍ഷം സല്‍മയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
മാമലക്കണ്ടം താലിപ്പാറ പത്താം വാര്‍ഡ് മെമ്പറാണ് സല്‍മ പരീത്. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.എ. സിബിയും എല്‍ഡിഎഫിലെ സിപിഎമ്മിൽ നിന്നുള്ള കല്ലേലിമേട് വാര്‍ഡ് മെമ്പര്‍ ഗോപി ബദ്റനും വോട്ടെടുപ്പിന് എത്തിയില്ല. സല്‍മ പരീത് റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.