എൻഎസ്എസ് സപ്തദിന ക്യാമ്പ്
1497115
Tuesday, January 21, 2025 7:13 AM IST
മൂവാറ്റുപുഴ: സിപാസ് സിടിഇയിലെ എൻഎസ്എസ് യൂണിറ്റിന്റെയും ബിഎഡ് കരിക്കുലത്തിലെ പ്രാക്ടിക്കൽ പ്രവർത്തനത്തിന്റെയും ഭാഗമായുള്ള സപ്തദിന സഹവാസ ക്യാമ്പ് മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിൽ ആരംഭിച്ചു.പ്രിൻസിപ്പൽ ഡോ. പി.ജി. ജയശ്രീ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.എ. പൗസി എന്നിവർ ചേർന്ന് പതാക ഉയർത്തി. മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു ഉദ്ഘാടനം ചെയ്തു. വാർഡംഗം ജിനു ആന്റണി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ. രാജു, വോളന്റിയർ സെക്രട്ടറി മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോളജ് വളപ്പിൽ ഫലവൃക്ഷത്തൈ നട്ടു. സിപാസ് ബിഎഡ് കോ-ഓർഡിനേറ്റർ എസ്. ശ്രീകുമാർ, തൊടുപുഴ സിപാസ് സിറ്റി അസിസ്റ്റന്റ് പ്രഫസർ ശ്രീജിത്ത് കെ. നായർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബോധവത്കരണ ക്ലാസുകളും ക്യാമ്പിലുണ്ടാകും.