കിഴക്കമ്പലം ഫൊറോന പള്ളിയിൽ ത്രിശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
1497130
Tuesday, January 21, 2025 7:13 AM IST
കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സ്ഥാപിതമായിട്ട് 300 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ത്രിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.
മാതൃദേവാലയമായ മോറക്കാല വിശുദ്ധ മർത്തമറിയം കത്തീഡ്രൽ പള്ളിയിൽനിന്ന് വികാരി ഫാ. ഫ്രാൻസിസ് അരീക്കലിന്റെ നേതൃത്വത്തിൽ തെളിച്ച ദീപശിഖ ഫാ. ജോർജ് കോയിക്കരയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ സ്വീകരിച്ചു. ദീപശിഖാ പ്രയാണത്തിന് സഹവികാരി ഫാ. എബിൾ പുതുശേരി, ഫാ. ജോൺ തേക്കേവല്യാറ, ഫാ. അലൻ കാളിയങ്കര, ഫാ. ജോസഫ് വെമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് അൾത്താരയിലെ ജൂബിലി തിരിയിലേക്ക് ദീപം പകർന്നു. വിശുദ്ധ കുർബാനയർപ്പണത്തോടെ ശതാബ്ദി ജൂബിലിക്ക് തുടക്കം കുറിച്ചു. പരിപാടികൾക്ക് ലിജോ ജോസ്, ജോയ് ജോർജ്, ലിറ്റോ ബേബി പാത്തികുളങ്ങര, ബിബിൻ കൊടിയൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.