ജൈവപച്ചക്കറി കൃഷി ഉദ്ഘാടനം
1497124
Tuesday, January 21, 2025 7:13 AM IST
കൊച്ചി: ലയന്‍സ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്റര്‍ ക്ലബ് നെല്ലിമറ്റം സെന്റ് ജോസഫ് സ്കൂളുമായി ചേര്‍ന്ന് ഗ്രൂപ്പ് ഫാമിംഗിന്റെ ഭാഗമായി ജൈവപച്ചക്കറി കൃഷി തുടങ്ങി. റീജിയൺ ചെയര്മാന് കെ.സി. മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്മാസ്റ്റര് വിനു, ജോര്‍ജ് മങ്ങാട്ട്, കെ.എം. കോരച്ചന്‍, എം.എ. റെജിമോന്, മോട്ടി തെക്കേക്കര, സി.എ. ടോണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.