ബയോ ബൂത്ത്; സംസ്ഥാനത്തെ ആദ്യ പരീക്ഷണം വിജയം
1497110
Tuesday, January 21, 2025 6:49 AM IST
ആലുവ: ആലുവ നഗരസഭയിൽ പരീക്ഷണാർഥം സൗജന്യമായി സ്ഥാപിച്ച ബയോ വേസ്റ്റ് മാനേജിംഗ് എക്സ്പീരിയൻസ് എയർ കണ്ടീഷൻ റോബോട്ടിക് പബ്ലിക് ബൂത്ത് വിജയകരമാണെന്ന് വിലയിരുത്തൽ.
സംസ്ഥാനത്ത് ആദ്യമായി നടത്തിയ പരീക്ഷണം നാലിടത്ത് ബൂത്തുകൾ സ്ഥാപിച്ച് വ്യാപകമാക്കാനാണ് തീരുമാനം. മഹാതാ്മ ഗാന്ധി ടൗൺഹാൾ, സ്വകാര്യ ബസ് സ്റ്റാൻഡ്, പറവൂർകവല, തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാൾ എന്നിവിടങ്ങളിൽ സ്ഥാപിക്കും. ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങൾ ഈ ബൂത്തുകളിൽ പണം നൽകി ഉപയോഗിക്കാനാകും.
20 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന ഒരു യൂണിറ്റിന് പ്രതിദിനം 50 കിലോ ജൈവ-ഖര മാലിന്യവും 5000 ലിറ്റർ മലിനജലവും സംസ്കരിക്കാം. മൂന്നു ലക്ഷം രൂപയാണ് നിർമാണ ചെലവ്. വളം കമ്പനി തിരികെ എടുക്കും. മുനിസിപ്പൽ ഓഫീസ് വളപ്പിൽ സ്ഥാപിച്ച ആദ്യ ബൂത്തിൽ കാന്റീൻ മാലിന്യമാണ് സംസ്കരിച്ച് പരീക്ഷിച്ചത്. ഇന്നലെ നടന്ന വികസന സെമിനാറാണ് പദ്ധതിക്ക് രൂപം നൽകിയത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷം 9.81 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.