ജെഎസ്എസ്എല്‍സി പരീക്ഷയില്‍ റാങ്കുകള്‍ നേടി സഹോദരിമാര്‍
1497118
Tuesday, January 21, 2025 7:13 AM IST
മൂവാറ്റുപുഴ: ജെഎസ്എസ്എല്‍സി പരീക്ഷയില്‍ റാങ്കുകള്‍ നേടി സഹോദരിമാര്‍. മൂവാറ്റുപുഴ സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് പള്ളിയിലെ മൂന്നു സഹോദരിമാരായ ആല്‍വിന , ആല്‍വിയ, അല്ഡോറ അഖില മലങ്കര സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ ചരിത്രം സൃഷ്ടിച്ചത്.
സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളായ മൂവരും ജെഎസ്എസ്എല്‍സി പരീക്ഷയില്‍ യഥാക്രമം രണ്ട്, മൂന്ന്, അഞ്ച് എന്നീ റാങ്കുകളാണ് കരസ്ഥമാക്കിയത്. പരീക്ഷാ ഫലങ്ങളുടെ പതിവ് ആവേശത്തിനൊപ്പം, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഒരു അത്ഭുതകരമായ കാര്യം, ഇവര്‍ മൂവരും സഹോദരിമാരും മൂത്തേടത്തുകുടി ജോര്‍ജ് ജോസഫ് - ഡീന ജോര്‍ജ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തിലുണ്ടായ കുട്ടികളുമാണ്.