ആവോലി ടൗൺ ഇനി ഹരിത ടൗൺ
1497122
Tuesday, January 21, 2025 7:13 AM IST
മൂവാറ്റുപുഴ: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ആവോലി പഞ്ചായത്തിൽ ആവോലി ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഹരിത ടൗണ്‍ പ്രഖ്യാപനം നടത്തി. മുന്‍പ് പഞ്ചായത്തിലെ മറ്റൊരു ടൗണിനെയും, നാലു സ്കൂളുകളെയും, രണ്ട് കോളജ് കാമ്പസുകളെയും ഹരിത ടൗണായും, ഹരിത സ്കൂളുകളായും, ഹരിത കാമ്പസുകളായും, പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിര്‍മല കോളജ്, വിശ്വാജോതി എൻജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റുകളെയും, ഹരിതകര്‍മ സേസാംഗങ്ങളെയും, കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ച് ശുചീകരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ഷെഫാന്‍, ബിന്ദു ജോര്‍ജ്, മുന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, അഷറഫ് മൊയ്തീന്, ശ്രീനി വേണു, പ്രീമ സിമിക്സ്, ഷാജു വടക്കന്‍, രാജേഷ് പൊന്നുംപുരയിടം, കെ.കെ. ശശി, സൗമ്യ ഫ്രാന്‍സിസ്, പഞ്ചായത്ത് സെക്രട്ടറി ഹസീന പി. മൊയ്തീന് തുടങ്ങിയവര്‍ പങ്കെടുത്തു,