വാർഷിക ദിനാഘോഷം
1497123
Tuesday, January 21, 2025 7:13 AM IST
കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 73-ാമത് വാർഷികം ആഘോഷിച്ചു. വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ മികവ് പുലർത്തിയിട്ടുള്ള വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും നടത്തി. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും മെമന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ എം.വി. പീറ്റർ അധ്യക്ഷത വഹിച്ചു. സിനിമാഗാന രചയിതാവും സംഗീതസംവിധായകനുമായ സന്തോഷ് വർമ ഉദ്ഘാടനം ചെയ്തു.
സൂപ്രണ്ട് ഓഫ് കസ്റ്റംസ് മുഖ്യാതിഥിയായിരുന്നു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രവീൺ കലാഭവൻ കലാപരിപാടികളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ബോർഡ് ചെയർമാനും കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. റിജോ ജോർജ് കൊമരിയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ ട്രസ്റ്റി വി.പി. സാബു മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ് വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ബെൻസൺ വർഗീസ്, പ്രിൻസിപ്പൽ ബ്ലെന്നിസ് രാജൻ, അജി കൊട്ടാരത്തിൽ, തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൃഷ്ണകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബേബി വർഗീസ്, ഓമന നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.