ഇന്റർ കൊളീജിയറ്റ് ആൻഡ് സെവൻസ് കപ്പ്; സെന്റ് ആൻസ് കോളജ് ജേതാക്കൾ
1497113
Tuesday, January 21, 2025 6:50 AM IST
അങ്കമാലി: സെന്റ് ആൻസ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപകരായ കുര്യൻ പാറയ്ക്കലിന്റെയും ത്രേസ്യകുട്ടി കുര്യന്റെയും പേരിൽ നടത്തുന്ന എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഇന്റർ കൊളീജിയറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അങ്കമാലി സെന്റ് ആൻസ് കോളജിൽ അങ്കമാലി നഗരസഭാധ്യക്ഷൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽനിന്നും 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആതിഥേയ ടീമായ സെന്റ് ആൻസ് കോളജ് ജേതാക്കളായി. രണ്ടാം സ്ഥാനം കാലടി ശ്രീശങ്കര കോളജിനു ലഭിച്ചു. വിജയികൾക്ക് കോളജ് പ്രിൻസിപ്പൽ എം.കെ. രാമചന്ദ്രൻ ട്രോഫിയും ബീമ ജുവൽസ് അങ്കമാലി ജനറൽ മാനേജർ ശ്രീജിത്ത് കാഷ് അവാർഡും കൈമാറി.