ബ്രൂവറി: കൊച്ചിയിൽ സമരജ്വാല നാളെ
1497132
Tuesday, January 21, 2025 7:13 AM IST
കൊച്ചി: പാലക്കാട്ട് ബ്രൂവറി നിർമാണ യൂണിറ്റ് തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ കൊച്ചിയിൽ നാളെ സമരജ്വാല തെളിയിക്കും. കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ഉച്ചകഴിഞ്ഞ് 2.30 ന് കച്ചേരിപ്പടി ഗാന്ധി സ്ക്വയറിലാണു സമരജ്വാല.
പാലക്കാട്ട് മദ്യനിര്‍മാണ യൂണിറ്റ് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
ഏകോപന സമിതി ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീന് അധ്യക്ഷത വഹിക്കും. ഭാരവാഹികളായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, അഡ്വ. ചാര്‍ളി പോള്‍, ഫാ. ആന്റണി അറയ്ക്കല്‍ തുടങ്ങിയവർ പ്രസംഗിക്കും.