സ്വതന്ത്ര ഇടവക പ്രഖ്യാപനവും തിരുനാൾ ആഘോഷവും
1497109
Tuesday, January 21, 2025 6:49 AM IST
പറവൂർ: ഏഴിക്കര കടക്കര ഉണ്ണിമിശിഹാ പള്ളിയുടെ സ്വതന്ത്ര ഇടവക പ്രഖ്യാപനവും ജൂബിലി തിരുനാളും അത്ഭുത ഉണ്ണീശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷവും നാളെ മുതൽ 26 വരെ നടക്കും. നാളെ വൈകിട്ട് അഞ്ചിന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം . 5.15ന് കൊടിയേറ്റം, 5.30ന് പൊന്തിഫിക്കൽ ദിവ്യബലി, വചനസന്ദേശം. തുടർന്ന് മതബോധന വാർഷികം.
23ന് വൈകിട്ട് 5.30ന് ദിവ്യബലി, വചന സന്ദേശം, തുടർന്ന് സെന്റ് മേരീസ് യൂണിറ്റ് വാർഷികം. 24ന് വൈകിട്ട് 5.30ന് ദിവ്യബലി, വചന സന്ദേശം, തുടർന്ന് ഉണ്ണിമിശിഹ യൂണിറ്റ് വാർഷികം.
അമ്പ് തിരുനാൾ ദിനമായ 25ന് രാവിലെ എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകിട്ട് 5.15ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, പ്രദക്ഷിണം, രാത്രി 7.30ന് മ്യൂസിക്കൽ നൈറ്റ്.
പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലി, വചന സന്ദേശം, തുടർന്ന് കാഴ്ച സമർപ്പണം, പ്രദക്ഷിണം, തമുക്ക് നേർച്ച.