ജോസഫ് മാർ ഗ്രിഗോറിയോസ് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത
1497107
Tuesday, January 21, 2025 6:49 AM IST
കോലഞ്ചേരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിയമിച്ചു.
ദീർഘക്കാലം അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കബാവ കാലം ചെയ്തതിനെ തുടർന്നാണ് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല മലങ്കര മെത്രാപ്പോലീത്തയ്ക്ക് നൽകിയത്. നിയമന കല്പന അങ്കമാലി ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ വായിച്ചു.