സിപിഐ മണ്ഡലം, ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം
1497121
Tuesday, January 21, 2025 7:13 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടുള്ള മൂവാറ്റുപുഴ മണ്ഡലം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മൂവാറ്റുപുഴ ടൗണ്‍ ലോക്കലിലെ പുളിഞ്ചോട് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സബീര്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ലോക്കല്‍ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ്, ഇബ്രാഹിം കരീം, കെ.എ. സനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബാബു കടിക്കുളത്തേയും അസിസ്റ്റന്റ് സെക്രട്ടറിയായി ബാബു കുന്നുംപുറത്തേയും തെരഞ്ഞെടുത്തു.
മുളവൂര്‍ ലോക്കലിലെ നിരപ്പ് ബ്രാഞ്ച് സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.എസ്. ബെന്നി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ്, എം.വി. സുഭാഷ്, സീന ബോസ്, അഡ്വ. എല്‍.എ. അജിത്ത്, പി.വി. ജോയി എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം.വി. രാജേഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സജി പോളിനെയും തെരഞ്ഞെടുത്തു