മുനമ്പം ഭൂവിഷയം ആവര്‍ത്തിക്കരുത്: മാര്‍ കണ്ണൂക്കാടന്‍
1497111
Tuesday, January 21, 2025 6:49 AM IST
മുനമ്പം: മുനമ്പം ഭൂപ്രശ്നം ഭാരതത്തിന്റെ മുഴുവന്‍ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവര്‍ത്തിക്കരുതെന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ മാര്‍ പോളി കണ്ണൂക്കാടന്‍. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തില്‍ മുനമ്പം നിരാഹാര സമരത്തിന്റെ നൂറാം ദിനത്തില്‍ നടന്ന രാപകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൗരന്മാര്ക്കും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളും കോടതിയും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുമാണ്. മത നിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളും അനീതിയും ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.