ചോ​റ്റാ​നി​ക്ക​ര: അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​ലെ ഫ്രി​ഡ്‌​ജി​നു​ള്ളി​ൽ നി​ന്ന്‌ അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു വ​ന്നി​ട്ട​ത് വീ​ട്ടു​ട​മ​യാ​യ ഡോ​ക്ട​റു​ടെ ഭാ​ര്യ​യു​ടെ അ​റി​വോ​ടെ​യെ​ന്ന് ആ ​സ​മ​യ​ത്ത് ഇ​വ​രു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന ഷൈ​മു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഡോ. ​ഫി​ലി​പ്പ് ജോ​ണി​ന്‍റെ മ​ക​ൻ ഡോ. ​ജോ​യ​ൽ ഫി​ലി​പ്പ് വൈ​ദ്യ​പ​ഠ​ന​കാ​ല​ത്ത് പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് വീടി നുള്ളിൽ കണ്ടെത്തിയ അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ. ജോ​യ​ൽ ബം​ഗ​ളൂ​രു​വി​ലെ വൈ​ദ്യ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കെ​ത്തി​യ ഘ​ട്ട​ത്തി​ൽ അ​വി​ടെ നി​ന്നു പാ​ഴ്സ​ലാ​യി അ​സ്ഥി​കൂ​ട​മു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഫി​ലി​പ്പ് ജോ​ണി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച​താ​ണ്.

വീ​ട് ശു​ചീ​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ഡോ​ക്ട​റു​ടെ ഭാ​ര്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചോ​റ്റാ​നി​ക്ക​ര​യി​ലെ വീ​ട്ടി​ലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
2017ലാ​ണ് ഇ​വി​ടേ​ക്ക് അ​സ്ഥി​കൂ​ടം അ​ട​ങ്ങി​യ ഫ്രി​ഡ്ജ് എ​ത്തി​ച്ച​തെ​ന്ന് ജോ​ലി​ക്കാ​രി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്ത്‌ സ്വ​കാ​ര്യ ക്ലി​നി​ക്ക്‌ ന​ട​ത്തു​ന്ന ഡോ. ​ഫി​ലി​പ്പ്‌ ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി​യി​ലെ മം​ഗ​ല​ശേ​രി വീ​ടി​ന​ക​ത്തെ ഫ്രി​ഡ്ജി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു കി​റ്റു​ക​ളി​ലാ​യി കൈ​വി​ര​ലു​ക​ൾ, കാ​ൽ​വി​ര​ലു​ക​ൾ, ത​ല​യോ​ട്ടി എ​ന്നി​വ​യു​ൾ​പ്പെ​ട്ട അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്തി​യ​ത്‌.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നാ​വ​ശ്യ​ത്തി​ന്‌ ക്ര​മീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ്‌ അ​സ്ഥി​കൂ​ടം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ വീ​ട്ടി​ലേ​യ്ക്ക് 15 വ​ർ​ഷ​മാ​യി പോ​കാ​റി​ല്ലെ​ന്നാ​ണ് ഡോ. ​ഫി​ലി​പ്പ്‌ ജോ​ൺ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.