കാർമൽ കോളജ് ഓഫ് നഴ്സിംഗ് ബിരുദദാനം
1493775
Thursday, January 9, 2025 4:10 AM IST
ആലുവ: കാർമൽ കോളജ് ഓഫ് നഴ്സിംഗ് പതിനാലാം ബിരുദദാനം നടന്നു. ജ്യോതി പബ്ലിക് സ്കൂൾ കൗൺസിലറും ഡയറക്ടറുമായ ഫാ. ജോസഫ് പാണ്ടിയാപ്പിള്ളി ഉദ്ഘാടനം ചെയ്തു.കാർമൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ സിസ്റ്റർ നവീന അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രഭാ ഗ്രേസ് കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മെറിൻ ജോസഫ്, സിസ്റ്റർ ജിന്നി മരിയ, സിസ്റ്റർ ശുഭാ മരിയ, റിൻസി ബേബി എന്നിവർ പ്രസംഗിച്ചു.