മുണ്ടിനീര്: ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി
1493778
Thursday, January 9, 2025 4:17 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ കോട്ടപ്പുറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് പടർന്നു പിടിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിമാക്കി. ഇതിന്റെ ഭാഗമായി വീടുകൾ തോറുമുള്ള സർവേ, ബോധവത്കരണ ക്ലാസുകൾ, പ്രതിരോധ മരുന്നു വിതരണം എന്നിവ ആരംഭിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ മറ്റു സ്കൂൾ അധികൃതരും പ്രത്യേക ശ്രദ്ധചെലുത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്.